Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShutsDown

ബം​ഗാ​ളി​ല്‍ 252 മ​ദ്ര​സ​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി ബിജെപി സർക്കാർ

കോ​​​​ല്‍​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളി​​​​ല്‍ 252 മ​​​​ദ്ര​​​​സ​​​​ക​​​​ള്‍ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടാ​​​​ന്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. കൂ​​​​ടാ​​​​തെ നൂ​​റോ​​ളം മ​​​​ദ്ര​​​​സ​​​​ക​​​​ള്‍​ക്ക് കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ല്‍ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ര്‍​ക്കാ​​​​ര്‍ അം​​​​ഗീ​​​​കാ​​​​ര​​​​മോ അ​​​​ടി​​​​സ്ഥാ​​​​ന​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ ഇ​​​​ല്ലാ​​​​തെ പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ച മ​​​​ദ്ര​​​​സ​​​​ക​​​​ളാ​​​​ണ് അ​​​​ട​​​​ച്ചു​​പൂ​​​​ട്ടി​​​​യ​​​​ത്. ജൂ​​​​ണ്‍ മു​​​​ത​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ളം ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ-​​​​മ​​​​ദ്ര​​​​സ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ ഫീ​​​​ല്‍​ഡ് ത​​​​ല സ​​​​ര്‍​വേ​​​​ക്കു ശേ​​​​ഷ​​​​മാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി.

കൃ​​​​ത്യ​​​​മാ​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള മ​​​​ദ്ര​​​​സ​​​​ക​​​​ള്‍ തു​​​​ട​​​​ര്‍​ന്നും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി ക്ഷു​​​​ദി​​​​റാം ടു​​​​ഡു അ​​​​റി​​​​യി​​​​ച്ചു. ചി​​​​ല മ​​​​ദ്ര​​​​സ​​​​ക​​​​ള്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് രാ​​​​ജ്യ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി പ​​​​രാ​​​​തി​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും നി​​​​യ​​​​മ​​​​വി​​​​ധേ​​​​യ​​​​മ​​​​ല്ലാ​​​​ത്ത സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും പ​​​​ഞ്ചാ​​​​യ​​​​ത്തി​​രാ​​​​ജ് മ​​​​ന്ത്രി ദി​​​​ലീ​​​​പ് ഘോ​​​​ഷ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

എ​​​​ന്നാ​​​​ല്‍, എ​​​​ല്ലാ മ​​​​ദ്ര​​​​സ​​​​ക​​​​ളെ​​​​യും ഒ​​​​രേ​​​​പോ​​​​ലെ കാ​​​​ണ​​​​രു​​​​തെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ തൃ​​​​ണ​​​​മൂ​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സ് എം​​​​എ​​​​ല്‍​എ കു​​​​നാ​​​​ല്‍ ഘോ​​​​ഷ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

Latest News

Corehub Up